കണ്ണൂര്‍: വളര്‍ന്നുവരുന്ന ആത്മീയ വാണിഭ സംസ്‌കാരത്തില്‍ നിന്ന് മതവിശ്വാസികളെ മോചിപ്പിക്കാന്‍ എല്ലാ വിഭാഗം മതങ്ങളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം സമാപിച്ചു. മതത്തെ കച്ചവടവത്‌കരിക്കുന്നത് ഒരു മതവും അംഗീകരിക്കുന്നില്ല. ആത്മീയ വാണിഭക്കാര്‍ മതത്തിന്റെ രക്ഷാകവചം തീര്‍ക്കുന്നത് ചെറുക്കണം. പ്രവാചകന്റെ മുടിയുടെ പേരുപറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കണം. പ്രവാചകന്റെ മുടിയുടെ പേരില്‍ പുണ്യം വിറ്റ് കാശാക്കുന്നത് പ്രവാചകനോടും മുസ്‌ലിംകളോടും ചെയ്യുന്ന അപരാധമാണ് -സമ്മേളനം അഭിപ്രായപ്പെട്ടു.
ശാസ്‌ത്രവും സാങ്കേതികവിദ്യയും അതിന്റെ വളര്‍ച്ചയുടെ പാരമ്യതയിലെത്തിയെങ്കിലും ദൈവിക വിശ്വാസത്തെ കുറിച്ചുള്ള മനുഷ്യന്റെ വികലമായ ചിന്തകള്‍ മനുഷ്യ സൃഷ്‌ടികളെയും ദൈവങ്ങളായി സ്വീകരിക്കുകയാണ്. ഇത് മാനവികതയുടെ ബുദ്ധിശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മരിച്ചുപോയ മഹാന്‍മാരെയും ജീവിച്ചിരിക്കുന്ന മനുഷ്യരെയും ദൈവങ്ങളായി കണക്കാക്കി പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നതില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ഭരണാധികാരികളും മത്സരിക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
ടൗണ്‍ സ്‌ക്വയറില്‍ നടന്ന ഉദ്‌ഘാടന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി കെ ഇബ്‌റാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ എം അബ്‌ദുല്‍ ജലീല്‍, സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, ഖൈറുന്നിസ ഫാറൂഖിയ, റമീസ് പാറാല്‍ പ്രസംഗിച്ചു.
`ഫാസിസവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളും ഇന്ത്യയുടെ ഭാവിയും' -സെമിനാറില്‍ കെ പി ഖാലിദ് വിഷയാവതരണം നടത്തി. കെ സുരേന്ദ്രന്‍, കെ എം ഷാജി, സി പി മുരളി, പി ജയരാജന്‍, ആസിഫലി കണ്ണൂര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ആദര്‍ശ പാഠശാല സി അബ്‌ദുല്ല ഹാജി ഉദ്‌ഘാടനം ചെയ്‌തു. സി എച്ച് സുബൈര്‍ അധ്യക്ഷത വഹിച്ചു. പി കെ മൊയ്‌തീന്‍ കുട്ടി സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. അശ്‌റഫ് മമ്പറം, പി ടി പി മുസ്‌തഫ എന്നിവര്‍ പ്രസംഗിച്ചു. പ്രാസ്ഥാനിക സമ്മേളനം അബ്‌ദുല്ല മൗലവി ചക്കരക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. അശ്‌റഫ് ഹാജി ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ എം അബ്‌ദുല്‍ ജലീല്‍, അബ്‌ദുല്‍ജലീല്‍ ഒതായി പ്രസംഗിച്ചു.
പഠന കേമ്പ് എം ഐ മുഹമ്മദലി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മമ്മൂട്ടി മുസ്‌ലിയാര്‍, ഹംസ അഞ്ചുമുക്കില്‍ ക്ലാസ്സെടുത്തു. ബാലസമ്മേളനം ജീവന്‍ ടി വി വൈസ് ചെയര്‍മാന്‍ ദിനേശ് നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്യും. ഹുമയൂണ്‍ കബീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അശ്രഫ് ആഡൂര്, ശഫീഖ് മമ്പറം പ്രസംഗിച്ചു. സാംസ്‌കാരിക സംഗമം എം പ്രകാശന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം