കോഴിക്കോട്: ഭീകരതക്കെതിരെ അമേരിക്കയുടെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഫലസ്‌തീന്‍, ലിബിയ, അഫ്‌ഗാനിസ്‌താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടല്‍ നിരപരാധികളായ നിരവധി മനുഷ്യജീവനുകളെടുത്തുകൊണ്ടിരിക്കുന്നു. ഉസാമാ ബിന്‍ ലാദനെ ലോകകോടതിക്കു മുമ്പില്‍ വിചാരണ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു അമേരിക്കക്ക് കൈവന്നിരുന്നത്. എന്നാല്‍ ജീവനോടെ പിടികൂടാതെ കൊല്ലുക വഴി എന്തൊക്കെയോ ഒളിച്ചുവെക്കാന്‍ അമേരിക്ക ആഗ്രഹിച്ചു എന്നാണ് കരുതേണ്ടത്. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം, അല്‍ഖാഇദ ഭീഷണി, ഇറാഖ് പ്രശ്‌നം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ബിന്‍ലാദിനില്‍ നിന്നും തെളിവ് ശേഖരണത്തിനുള്ള അവസരം അമേരിക്ക നഷ്‌ടപ്പെടുത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഒരു ഭാഗത്ത് ഭീകരതക്കെതിരെ പ്രസംഗിക്കുകയും മറുഭാഗത്ത് കുഞ്ഞുങ്ങളും സ്‌ത്രീകളുമുള്‍പ്പെടെയുള്ളവരെ നിര്‍ദയം കൊന്നൊടുക്കുകയും ചെയ്യുന്ന വൈരുധ്യമാണ് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ലോകസമാധാനത്തിന് ഭീഷണിയായ ഇസ്‌റാഈലിനെ താലോലിക്കുന്ന ഒബാമ ഭീകരതക്കെതിരെ നടത്തുന്ന ഗീര്‍വാണ പ്രസംഗം നിര്‍ത്തണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, ഇ ഒ ഫൈസല്‍, പി സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ഇസ്‌മാഈല്‍ കരിയാട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം