Saturday, May 14, 2011
എം.ജി.എം റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി
താനൂര്‍: എം.ജി.എം വെസ്റ്റ് ജില്ലാകമ്മിറ്റി താനൂര്‍ എം.ടി.ക്യു സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് കെ.എന്‍.എം ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. റസിയാബി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജില്ലാസെക്രട്ടറി ഉബൈദുല്ല താനാളൂര്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, ഐ.എസ്.എം ജില്ലാ ട്രഷറര്‍ വി.പി. മനാഫ്, സാബിഖ് പുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി സി.എം. അസ്മ സ്വാഗതവും എ.പി. സജ്‌ന നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ഖുര്‍ആന്‍ പഠനം, കര്‍മാനുഷ്ഠാനങ്ങള്‍, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, കൗമാരപ്രശ്‌നങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകളെടുക്കും. ക്യാമ്പ് 18ന് സമാപിക്കും.
Tags :
M G M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം