രാവിലെ 9.30ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഷെയ്ക്ക് പരീത് നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍, കൊച്ചി കോര്‍പറെഷന്‍ ഡപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, കെ കെ ഹസന്‍ മദീനി, എം സലാഹുദ്ദീന്‍ മദനി, അബ്ദുല്‍ ഗനി സ്വലാഹി എന്നിവര്‍ പങ്കെടുക്കും.
11 .15ന് നടക്കുന്ന പഠന ക്യാമ്പില്‍ QLS ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിക്കും. ഡോ : ജമാലുദ്ദീന്‍ ഫാറൂഖി, സി എം മൌലവി, സി കെ ഉസ്മാന്‍ ഫാറൂഖി എന്നിവര്‍ യഥാക്രമം പ്രപഞ്ചപ്രതിഭാസങ്ങള്‍- ഖുര്‍ആനിക വീക്ഷണം, ഖുര്‍ആനും സാംസ്കാരിക നവോഥാനവും, ഖുര്‍ആന്‍- മഹത്വവും പ്രാധാന്യവും എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.
ഉച്ചയ്ക്ക് 2ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഷംസുദ്ദീന്‍ പാലക്കോട് മോഡറെറ്റര്‍ ആയിരിക്കും. കെ മുഹയുദ്ദീന്‍ ഫൈസി തരിയോട്, കെ പി സകരിയ്യ, ജാബിര്‍ അമാനി, സമീര്‍ കായംകുളം എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 4ന് ഖുര്‍ആന്‍ മത്സരത്തില്‍ വിജയിച്ച പ്രതിഭകള്‍ക്ക് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അവാര്‍ഡുകള്‍ നല്‍കും.
സമാപന സമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിക്കും. കെ എ അബ്ദുല്‍ ഹസീബ് മദനി, അബ്ദു സ്സലാം മുട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. ക്യു എല്‍ എസ് സംഗമത്തിന്‍റെ ഭാഗമായി ടൌണ്‍ഹാള്‍ പരിസരത് യുവത പുസ്തകമേളയും സംഘടിപ്പിക്കുന്നുണ്ട്. അനൌപചാരിക ഖുര്‍ആന്‍ പഠനത്തിനു കേരളത്തിലെ ഏറ്റവും വലിയ സംരംഭമാണ് ക്യു എല്‍ എസ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദേശ രാജ്യങ്ങളുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ശാസ്ത്രീയമായി ഖുര്‍ആന്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. ക്യു എല്‍ എസ് സംഗമത്തിന്‍റെ ഭാഗമായി ഖുര്‍ആനുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളില്‍ മത്സരപരിപാടികള്‍ സംഘടിപ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
അബ്ദുല്‍ ഗനി സ്വലാഹി, അബ്ദുസ്സലാം മുട്ടില്‍, എന്‍ കെ എം സകരിയ്യ, ശാക്കിര്‍ എം കെ, നാസര്‍ സ്വലാഹി മുണ്ടക്കയം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം