നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ നിലമ്പൂര്‍ ടൗണില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ നൂതനമായ കണ്ടെത്തലുകളും വിശുദ്ധ ഖുര്‍ആനിലെ ദൈവിക വചനങ്ങളും വിശകലനംചെയ്ത് പഠിക്കാവുന്ന വിധത്തിലാണ് പ്രദര്‍ശനം ക്രമീകരിക്കുന്നത്.
രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനം 23ന് സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തില്‍ പി.വി. അബ്ദുള്‍ലത്തീഫ്, പി.എ. ഫസീഹ്, അന്‍ഷദ് പി.കെ, അര്‍ഷിദ് പി.കെ, അസ്‌കര്‍, സബാഹ് എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം