Saturday, December 31, 2011

ന്യൂനപക്ഷ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കാനുള്ള നീക്കം അംഗീകരിക്കില്ല: ISM



കോഴിക്കോട്: ഒ ബി സിക്കകത്തെ നാലര ശതമാനം ന്യൂനപക്ഷ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളുടെ ദേശീയ നിലവാരം വെച്ചു നോക്കുമ്പോള്‍ അവര്‍ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ദലിത് സമൂഹത്തേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍-രംഗനാഥ മിശ്ര കമ്മിഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാമ്പത്തിക സംവരണമല്ല, ജനസംഖ്യാനുപാത സംവരണമാണ് വേണ്ടത്. 

 പല ഉന്നത തസ്തികകളിലും അര്‍ഹരായ ഉദ്യോഗാര്‍ഥികളെപ്പോലും നല്‍കാന്‍ കഴിയാത്തവിധം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സാമ്പത്തിക സംവരണം കൊണ്ടുവരുന്നത് നിയമനത്തില്‍ മുസ്‌ലിം പ്രാതിനിധ്യം തന്നെയില്ലാതാക്കാന്‍ ഇടവരുത്തും. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ക്ക് പത്ത് ശതമാനം സംവരണം വേണമെന്ന രംഗനാഥമിശ്ര കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. തുല്യനീതി ഉറപ്പുവരുത്താന്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് കൊണ്ടുവരേണ്ടതെന്നിരിക്കെ, കേവലം നാലര ശതമാനം സംവരണമെന്നത് തികച്ചും അപര്യാപ്തമാണ്. ഗ്രാമ-നഗര പ്രദേശങ്ങളില്‍ ക്രീമിലെയര്‍ വരുമാനപരിധി ഒമ്പത് ലക്ഷവും പന്ത്രണ്ട് ലക്ഷവുമാക്കണമെന്ന നിര്‍ദേശം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ഐ എസ് എം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു. കാലാവധി തീരുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം പി എസ് സി അംഗീകരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

യോഗത്തില്‍ പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, യു പി യഹ്‌യാഖാന്‍, ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം മുട്ടില്‍, ഇ ഒ ഫൈസല്‍, ജഅ്ഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, നൂറുദ്ദീന്‍, എന്‍ എന്‍ റാഫി പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...