Tuesday, December 06, 2011

കളിക്കൂടാരം 2011 : അല്‍ഹുദ മദ്രസക്ക് തിളക്കമാറ്ന്ന വിജയം



ജിദ്ദ : സൌദി മതാകാര്യവകുപ്പിന് കീഴിലുള്ള ‘ജംഇയ്യതുല്‍ ഖൈരിയ്യ ലി തഹ്‌ഫീദുല്‍ ഖുര്‍ആന്‍’ ന്റെയും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിയാദ് ദാറുല്‍ ഫുര്‍ഖാനില്‍ സംഘടിപ്പിക്കപെട്ട അഖില സൌദി മദ്രസാ സര്‍ഗ്ഗമേള ‘കളിക്കൂടാരം 2011’ ല്‍ ജിദ്ദ അല്‍ഹുദ മദ്രസയില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം നേടി. ‘നമ്മുടെ ബാല്യം നന്മയുടെ കാലം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കപ്പെട്ട സര്‍ഗ്ഗമേളയില്‍ സൌദിയിലെ വിവിധ ഇസ്ലാഹി സെന്ററുകള്‍ക്ക് കീഴിലുള്ള മദ്രസാവിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. 

മെമ്മറി ടെസ്റ്റ് - ഫായിസ് അലി, വാക്യരചന - അലാന മുഹമ്മദലി, പ്രസംഗം മലയാളം, ഇംഗ്ലീഷ് - സിനാജ് എന്നിവര്‍ ഒന്നാം സ്ഥാനവും വാക്യരചന - അമീന്‍ നൌഷാദ്, പെയ്ന്റിങ് - ഫവാസ് അഷ്‌റഫ്, ബാങ്ക് വിളി - അദ്‌നാന്‍ അബ്ദുല്‍ ഹഖ് എന്നിവര്‍ രണ്ടാം സ്ഥാനവും, നഴ്‌സറി റൈം - ഫാഹിമ അഷ്‌റഫ്, അറബിക് പദ്യം ചൊല്ലല്‍ - ഇഖ്‌ബാല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മദ്രസാ അദ്ധ്യാപകന്‍ ഉമര്‍ ഐന്തൂരും വിദ്യാര്‍ഥികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. 

സര്‍ഗ്ഗമേളയിലും, ഖുര്‍ആന്‍ മുസാബഖയിലും ജിദ്ദ ഏരിയയില്‍ നിന്നും വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 16 നു വൈകുന്നേരം ആറു മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...