Wednesday, December 28, 2011

സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ: രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 30 ന്



റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദ ഹോളി ഖുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ ഏഴാം ഘട്ടത്തിന്റെ ദേശീയതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഡിസബര്‍ 30 ന് വെള്ളിയാഴ്ച മൂന്ന് മണിയ്ക്ക് റിയാദ് സുലൈമാനിയയിലെ ജംഇയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുര്‍ആന്‍ തലവന്‍ ശൈഖ് സഅദ് ബ്‌നു മുഹമ്മദ് ആലുഫുരിയാന്‍, അസിസ്റ്റന്റ് മാനേജര്‍ ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ അബ്ദുല്ല അല്‍ ഹദ്‌ലൂല്‍, ഡയറക്ടര്‍ ഓഫ് അക്കാദമിക് അഫേയ്‌സ് ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ഈദ്, ഹെഡ് ഓഫ് സൂപ്പര്‍വിഷന്‍ ഫൈസല്‍ അബ്ദുല്ല അല്‍ ഹമയ്ക്കാന്‍, ദാറുല്‍ ഫുര്‍ക്വാന്‍ മദ്രസ്സ ഡയറക്ടര്‍ ശൈഖ് ഹുസൈന്‍ ബുറൈക് അല്‍ ദൗസരി എ്യര്‍ബേയ്‌സ് ജാലിയത് മേധാവി ശൈഖ് ഇബ്രാഹിം നാസര്‍ അസര്‍ഹാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കെ. എന്‍. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി മുഖ്യ അതിഥിയായിരിക്കും. 

മര്‍ഹൂം മുഹമ്മദ് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ സൂറത്തുല്‍ അന്‍ആം പരിഭാഷയെയും, വിശദീകരണത്തെയും അവലംബമാക്കിയാണ് ഏഴാം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറു ഘട്ടങ്ങളിലായി വിശുദ്ധ ഖുര്‍ആനിലെ 1,2,3,4,5,17 അധ്യായങ്ങളെ ആസ്പദമാക്കിയുള്ള വിജ്ഞാന പരീക്ഷകളാണ് സംഘടിപ്പിക്കപ്പെട്ടത്. പത്ത് വയസ്സിന് മുകളിലുള്ള ഏവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. 2011 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 10 വരെയാണ് രജിസ്‌ട്രേഷന്‍ കാംപയ്ന്‍. 9200 പേര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ടെസ്റ്റിന്റെ ഉത്തരപേപ്പറുകള്‍ 2012 മാര്‍ച്ച് 30 ന് സ്വീകരിക്കും. ഫൈനല്‍ പരീക്ഷ ഫൈനല്‍ 2012 ഏപ്രില്‍ 27 ന് നടക്കും. 72 ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഫൈനല്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ദേശീയ തലത്തിലുള്ള സമ്മാനങ്ങളും നല്‍കും. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്‍ആന്‍ ഹിഫ്‌ള് മല്‍സരവും സംഘടിപ്പിക്കുന്നു. 

മത്‌സരത്തില്‍ പങ്കെടുക്കുന്നവര്‍ 2012 മെയ് 20 ന് മുമ്പായി നിശ്ചിത ഫോറം പൂരിപ്പിച്ച് അതാത് സെന്ററുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേതാണ്. ദേശീയ തലത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...