പുളിക്കല്‍: ബധിരരുടെ ഉന്നത വിദ്യഭ്യാസത്തിനും തൊഴില്‍പരമായ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ഥാനത്തിന്റെ ശിലാസ്ഥാപനം കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. പി പി മൂസ അധ്യക്ഷത വഹിച്ചു. പ്രഥമ ഫണ്ട് അഡ്വ. യൂനുസ് സലീമില്‍ നിന്നും സ്വീകരിച്ചുകൊണ്ട് കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പഞ്ചായത്ത് സാമൂഹ്യക്ഷേമ ചെയര്‍പേഴ്‌സണ്‍ വനജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം അബൂബക്കര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദുല്ല മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി പി ഉമര്‍, പുളിക്കല്‍ വ്യാപാരി വ്യാവസായി ഏകോപനസമിതി സെക്രട്ടറി വിജയന്‍ മായപ്പ, മോയുട്ടി മൗലവി, ഡഫ് പ്രതിനിധി എസ് എ കഫീല്‍, ബ്ലൈന്‍ഡ് പ്രതിനിധി കെ പി അബ്‌ദുറഹ്‌മാന്‍ ആശംസ നേര്‍ന്നു. കെ അബ്‌ദുറഹീം ഹാജി സര്‍ട്ടഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. എന്‍ എം അബ്‌ദുല്‍ ജലീല്‍ സ്വാഗതവും എം മുസ്‌തഫ മദനി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം