മഞ്ചേരി: നവയാഥാസ്ഥിതിക നേതൃത്വത്തിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പാശ്ചാത്തലത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മഞ്ചേരി മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 11ന് അരീക്കോട്ടും 27ന് മോങ്ങത്തും നടത്തുന്ന ഐ.എസ്.എം സമ്മേളനങ്ങള്‍ വിജയിപ്പിക്കാനും ധാരണയായി. കെ.എന്‍.എം ജില്ലാ വൈസ് പ്രസിഡന്റ് വി. അബ്ദുല്ലക്കുട്ടി അധ്യക്ഷതവഹിച്ചു. കൊടക്കാടന്‍ മുഹമ്മദാലി ഹാജി, പി. മൂസ സ്വലാഹി, ശിഹാര്‍ അരിപ്ര, ഹസനുദ്ദീന്‍ തൃപ്പനച്ചി, എം.കെ. മൂസ ആമയൂര്‍, വി.ടി. ഹംസ, പറമ്പന്‍ മുസ്തഫ പാലക്കുളം, അബ്ദുല്‍ഖാദര്‍സ്വലാഹി കാരക്കുന്ന്, പി.ടി. അബ്ദുല്‍അസീസ് സുല്ലമി, സി. അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അബ്ദുറസാഖ് സുല്ലമി ആമയൂര്‍ (പ്രസി.), കെ.എം. ഹുസൈന്‍ മഞ്ചേരി (സെക്ര.), എ.പി. അബ്ദുല്‍ഖാദര്‍ സ്വലാഹി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം