Monday, December 05, 2011

ഐ.എസ്.എം. മെഡിക്കല്‍ എയ്ഡ് സെന്റര്‍ എറണാകുളം ചാപ്റ്ററിന്റെ വൃക്കരോഗ ബോധവത്കരണ കാമ്പയിന് തുടക്കമായി



കൊച്ചിഐ.എസ്.എം. മെഡിക്കല്‍ എയ്ഡ് സെന്റര്‍ എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആശങ്കകളുയര്‍ത്തി വര്‍ദ്ധിച്ചുവരുന്ന വൃക്കരോഗത്തെക്കുറിച്ചും അതിന്റെ നിവാരണത്തെക്കുറിച്ചുമുള്ള ബോധവത്കരണവും സൗജന്യ സ്‌ക്രീനിംഗ് ടെസ്റ്റ് ക്യാമ്പും നടത്തി. മരട് മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ നിര്‍വഹിച്ചു. സെന്റര്‍ ചെയര്‍മാന്‍ എം. സലാഹുദ്ദീന്‍ മദനി അദ്ധ്യക്ഷത വഹിച്ചു. പുകവലിയ്‌ക്കെതിരെയുള്ള എക്‌സിബിഷന്റെ ഉദ്ഘാടനം എഡ്രാക്ക് എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. പി. രംഗദാസപ്രഭുവും കെയര്‍ ആന്റ് ക്യുവര്‍ കിഡ്‌നി പ്രൊജക്ടിന്റെ ഫണ്ടുദ്ഘാടനം മരട് മുനിസിപ്പാലിറ്റി ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുല്‍ മജീദ് പറക്കാടനും ഫെയ്‌സ് ബുക്ക് പേജ് പ്രകാശനം കൗണ്‍സിലര്‍ കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്ററും മരുന്ന് വിതരണം ഐ.എം.എ. കൊച്ചി വൈസ് പ്രസിഡന്റ് ഡോ. ബാബു ജോണ്‍ മാത്യൂസും നിര്‍വഹിച്ചു. 


കൗണ്‍സിലര്‍മാരായ പി.ടി. ആന്റണി മാസ്റ്റര്‍, ഗ്രേസി സൈമണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എറണാകുളം ലിസി ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം തലവന്‍ ഡോ. ബാബു ഫ്രാന്‍സിസ് ക്ലാസ് നയിച്ചു. നിരന്തര വ്യായാമവും ഭക്ഷണ ക്രമീകരണവും ഒരുപരിധിവരെ കിഡ്‌നി രോഗബാധയെ തടുക്കുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബുറാശിന്‍. എം.എം. പദ്ധതി വിശദീകരിച്ചു. സെന്റര്‍ കണ്‍വീനര്‍ എം.എം. ബഷീര്‍ മദനി സ്വാഗതവും സി.എ. മാഹിന്‍ നന്ദിയും പറഞ്ഞു. ഇരുന്നോളം പേര്‍ ടെസ്റ്റിന് വിധേയമാവുകയും ചികിത്സ ആവശ്യമായി വന്നവര്‍ക്ക് തുടര്‍ചികിത്സാ സൗകര്യം ഏര്‍പ്പാട് ചെയ്യുകയും ഡയാലിസിസ് വേണ്ടവര്‍ക്ക് ആവശ്യമായ സഹയാം നല്‍കുകയും ചെയ്തു. ക്യാമ്പിന് ഡോ. അഹമ്മദ് തവ്വാബ്, ഡോ. ഋഷികേശ്, മുസ്തഫ സുല്ലമി, ഫിറോസ് കൊച്ചി, എ.യു. അബ്ദുല്ല, വി.എ. അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്നും താത്പര്യമുള്ള സംഘടനകള്‍ 8089578808 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...