Thursday, December 01, 2011

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം: ഐ എസ് എം



കോഴിക്കോട്: നാല്പത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കണം. ഡാമിന് ബലക്ഷയം നേരിടുകയും ഇടുക്കിയില്‍ തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌നം ഇരു സംസ്ഥാനങ്ങളുടെയും ജലതര്‍ക്കമെന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നമായി കാണണം. സാങ്കേതികത്വത്തിന്നല്ല, മനുഷ്യത്വത്തിന്നാണ് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും പരിഗണന നല്‍കേണ്ടത്. ജലനിരപ്പ് 120 അടിയായി കുറയ്ക്കാനും പുതിയ ഡാമിന്റെ നിര്‍മാണത്തിനും സത്വര നടപടികളുണ്ടാവണം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ അടിയന്തിര സമ്മേളനം വിളിച്ചുകൂട്ടണമെന്നും ഐ എസ് എം നിര്‍ദേശിച്ചു. പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്നും സംയമനവും സമവായവും കൂട്ടായ്മയും ആണു വേണ്ടതെന്നും ഐ എസ് എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

യോഗത്തില്‍ പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട്, ഇ ഒ ഫൈസല്‍, സുഹൈല്‍ സാബിര്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ഹര്‍ഷിദ് മാത്തോട്ടം, ഫൈസല്‍ ഇയ്യക്കാട്, മുഹമ്മദ് റാഫി പ്രസംഗിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Vinayan Idea Saturday, December 03, 2011

താങ്കളുടെ പ്രതിഷേതം ഇങ്ങനെ അറിയിച്ചതില്‍ നന്ദി .

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...