Tuesday, December 27, 2011

അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ ആദര്‍ശത്തിന്റെ പേരില്‍ ഐക്യപ്പെടണം: KNM



കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം പൂര്‍വാധികം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒന്നിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുന്നോട്ടുവരണമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മുസ്‌ലിം ഐക്യസംഘ രൂപീകരണത്തിലൂടെ കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഒന്നിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനം വീണ്ടുമൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നത് ആശങ്കാജനകമാണ്. ഇല്ലാത്ത ആദര്‍ശവ്യതിയാനമാരോപിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തി ഔഗ്യോഗിക പരിവേഷമണിഞ്ഞവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പേരില്‍ സ്വയം തല്ലിപ്പിരിയുന്നത് ഒട്ടും ആശാസ്യമല്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ആരായാലും അവരെ നിലക്ക് നിര്‍ത്തിയോ പുറത്താക്കിയോ തൗഹീദിന്റെ പേരില്‍ ഐക്യപ്പെടാന്‍ മറുവിഭാഗം മുജാഹിദുകള്‍ മുന്നോട്ടുവരണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. 

കല്പക ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ആദര്‍ശ പ്രബോധന രംഗത്ത് ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെ ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പൊതുവിഷയങ്ങളില്‍ ഒന്നിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ്, എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗര്‍ അലി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ അബൂബക്കര്‍ മൗലവി, മുജീബ് റഹ്മാന്‍ കിനാലൂര്‍, ആസിഫ് അലി കണ്ണൂര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...