Sunday, December 04, 2011

ബാര്‍ ലൈസന്‍സ്‌ വ്യാപകമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം : KNM, ISM സംയുക്ത സെക്രട്ടറിയേറ്റ്‌

കോഴിക്കോട്‌: മദ്യത്തിന്റെ വ്യാപനം ഉദാരമാക്കുന്ന ബാര്‍ ലൈസന്‍സുകള്‍ നിര്‍ലോഭം നല്‍കുന്ന സര്‍ക്കാറിന്റെ മദ്യനയം അടിയന്തിരമായി തിരുത്തണമെന്ന്‌ കെ എന്‍ എം, ഐ എസ്‌ എം സംയുക്ത സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. 

എഴുനൂറിലധികം ബാര്‍ ഹോട്ടലുകള്‍ നിലവില്‍ കേരളത്തിലുള്ളപ്പോള്‍ ടൂറിസത്തിന്റെ മറവില്‍ ഹോട്ടലുകള്‍ക്ക്‌ സ്റ്റാര്‍ പദവി നല്‌കി വീണ്ടും ബാറുകള്‍ക്ക്‌ അനുമതി നല്‌കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. മദ്യവ്യാപനം തടയുന്നതിന്‌ സമയബന്ധിതമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്‌ പകരം ബാര്‍ലൈസന്‍സ്‌ നല്‍കുന്നതില്‍ കാലപരിധിവെച്ച്‌ കൂടുതല്‍ അഴിമതിക്ക്‌ സാധ്യത കണ്ടെത്തുന്ന എക്‌സൈസ്‌ വകുപ്പിന്റെ നിലപാട്‌ ശരിയല്ല. ഓരോ വര്‍ഷങ്ങളിലായി ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിലൂടെ ഫലത്തില്‍ ഈ സര്‍ക്കാറിന്റെ കാലാവധിക്കുള്ളില്‍ വ്യാപക അഴിമതിക്കുള്ള അവസരമാണ്‌ പുതിയ മദ്യനയം സൃഷ്‌ടിച്ചിട്ടുള്ളത്‌. 

തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ മദ്യനിരോധനാധികാരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ മദ്യനിരോധന സമിതി സെക്രട്ടറിയേറ്റ്‌ നടയില്‍ നടത്തുന്ന സത്യാഗ്രഹം സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കരുത്‌. മദ്യനയത്തിനെതിരെ മത-സാംസ്‌കാരിക-രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം യു ഡി എഫ്‌ -എക്‌സൈസ്‌ ഉപസമിതി ഗൗരവമായി കാണണമെന്നും ജനപക്ഷ തീരുമാനം കൈക്കൊള്ളണമെന്നും സംയുക്ത സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന്‌ സമയം അതിക്രമിച്ചെന്നും ഈ വിഷയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടായ്‌മ രൂപപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. 

 കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഇ കെ അഹ്‌മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി, ഡോ. പി പി അബ്‌ദുല്‍ ഹഖ്‌, എ അസ്‌ഗറലി, കെ. അബൂബക്കര്‍ മൗലവി, ജഅ്‌ഫര്‍ വാണിമേല്‍, അബ്‌ദുസ്സലാം മുട്ടില്‍, പി സുഹൈല്‍ സാബിര്‍, യു പി യഹ്‌യാഖാന്‍, ഫൈസല്‍ ഇയ്യക്കാട്‌, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട്‌ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...