വളയംകുളം: കെ എന്‍ എം കമ്മിറ്റിക്കു കീഴിലുള്ള ഇസ്‌ലാഹീ അസോസിയേഷന്‍ സംഘടിപ്പിച്ച `മസാകീന്‍' പെന്‍ഷന്‍ പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ധനരായ 56 രോഗികള്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഓരോ മാസവും ആദ്യവെള്ളിയാഴ്‌ച മസ്‌ജിദ് ഇബാദുര്‍റഹ്‌മാനില്‍ വെച്ച് പെന്‍ഷന്‍ വിതരണം നടത്തും. അസോസിയേഷന്‍ ചെയര്‍മാന്‍ പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി പി ഖാലിദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, കെ വി മുഹമ്മദ്, പി ടി സുബ്രഹ്‌മണ്യന്‍, പി പി ഉമര്‍കുട്ടി, വി വി മൊയ്‌തുട്ടി, റഫീഖ് മൗലവി പ്രസംഗിച്ചു. അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
Saturday, December 24, 2011
KNM `മസാകീന്‍' പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
വളയംകുളം: കെ എന്‍ എം കമ്മിറ്റിക്കു കീഴിലുള്ള ഇസ്‌ലാഹീ അസോസിയേഷന്‍ സംഘടിപ്പിച്ച `മസാകീന്‍' പെന്‍ഷന്‍ പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ധനരായ 56 രോഗികള്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഓരോ മാസവും ആദ്യവെള്ളിയാഴ്‌ച മസ്‌ജിദ് ഇബാദുര്‍റഹ്‌മാനില്‍ വെച്ച് പെന്‍ഷന്‍ വിതരണം നടത്തും. അസോസിയേഷന്‍ ചെയര്‍മാന്‍ പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി പി ഖാലിദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, കെ വി മുഹമ്മദ്, പി ടി സുബ്രഹ്‌മണ്യന്‍, പി പി ഉമര്‍കുട്ടി, വി വി മൊയ്‌തുട്ടി, റഫീഖ് മൗലവി പ്രസംഗിച്ചു. അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം