താമരശ്ശേരി: സ്ത്രീ പീഡനങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധാര്‍മികതയ്‌ക്കെതിരെ സ്ത്രീപക്ഷത്ത് നിന്നുതന്നെ ചെറുത്തുനില്പ് ഉയര്‍ന്നുവരണമെന്ന് ആരാമ്പ്രം ഹുദാ സെന്ററില്‍ നടന്ന മുജാഹിദ് വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എന്‍.എം. മടവൂര്‍ പഞ്ചായത്ത് കമ്മിറ്റീ സംഘടിപ്പിച്ച പഠന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം. എ.ജമീല ടീച്ചര്‍ എടവണ്ണ മുഖ്യപ്രഭാഷണം നടത്തി. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. സുബൈദ മടവൂര്‍, ആമിന, സല്‍മ മുട്ടാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പഠനക്യാമ്പിന്റെ ഉദ്ഘാടനം ദി ട്രൂത്ത് ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം നിര്‍വഹിച്ചു. കെ. ഉസൈന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, പി.കെ. കുഞ്ഞിമൊയ്തീന്‍, എം.കെ. ഇബ്രാഹിം, പി.ഇബ്രാഹിംകുട്ടി, ശുക്കൂര്‍ കോണിക്കല്‍, എന്‍.പി. അബ്ദുല്‍റഷീദ്, മുസ്തഫ അസ്‌രി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം