Wednesday, December 28, 2011

ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണം ഖുര്‍ആനില്‍ നിന്നുള്ള അകല്‍ച്ച: MGM വനിതാ സംഗമം



റിയാദ്: സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ധാര്‍മികമായ തകര്‍ച്ചയുടെയും കുടുംബശൈഥില്യങ്ങളുടേയും മൂലകാരണം ഖുര്‍ആനില്‍ നിന്നുള്ള അകല്‍ച്ചയാണെന്നും . ഖുര്‍ആന്റെ തണലിലേ സംശുദ്ധജീവിതം കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നും എംജിഎം ദേശീയതല വനിതാ സംഗമം അഭിപ്രായപ്പെട്ടു. റിയാദില്‍ വെച്ചുനടന്ന എംജിഎം ദേശീയതല വനിതാ സമ്മേളനത്തില്‍ സൗദി അറേബ്യയുടേ വിവിധ മേഖലകളില്‍ നിന്നും അഞ്ഞൂറോളം എം.ജി.എം പ്രതിനിധികള്‍ പങ്കെടുത്തു. 

 രണ്ട് സെഷനുകളായാണ് സംഗംമം നടന്നത്. എം.ജി.എം ദമ്മാം സെക്രട്ടറി സറീന മേലെവീട്ടീല്‍ അധ്യക്ഷത വഹിച്ച ഒന്നാമത്തെ സെഷനില്‍ ഭയഭക്തി എന്ന വിഷയത്തില്‍ ജുബൈല്‍ എംജിഎം ദമ്മാം സെക്രട്ടറി നജീബ ടീച്ചര്‍ പ്രഭാഷണം നടത്തി. ഭൗതിക ജീവിതത്തിലൂടെയുള്ള വിഹാരത്തിലൂടെ മനസ്സമാധാനം നേടാന്‍ കഴിയില്ലെന്നും പ്രപഞ്ചനാഥനായ ഏകനായ സൃഷ്ടാവിന്റെ സ്മരണയിലൂടെ മാത്രമേ മനുഷ്യന് മന:ശാന്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ പ്രഭാഷണത്തില്‍ പറഞ്ഞു. എം.ജി.എം ദമ്മാം പ്രസിഡന്റ് സൈനബ ടീച്ചര്‍ അധ്യക്ഷത വഹിച്ച രണ്ടാമത്തെ സെഷനില്‍ ഖുര്‍ആനിലെ ചിന്തകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഷംല അന്‍വാരിയ ക്ലാസ്സെടുത്തു. വിജ്ഞാനങ്ങളുടെ സംവേദനമല്ല ക്വുര്‍ആനിന്റെ ലക്ഷ്യമെന്നും സൃഷ്ടാവിലേക്കുള്ള മാര്‍ഗദര്‍ശനവും മനുഷ്യന്റെ സംസ്‌കരണവും അവന്റെ സ്വര്‍ഗലബ്ധിയുമാണ് ഖുര്‍ ആനിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഷംല അന്‍വാരിയ പ്രഭാഷണത്തില്‍ പറഞ്ഞു . 

 നഫീസത്ത് അഷ്‌റഫ് ബുറൈദ, ഷമീന ഇ.ടി റിയാദ്, ഖൈറുന്നിസ അല്‍ഖോബാര്‍ , സാജിദ ഇസ്‌ലാഹിയ അല്‍ഹസ , ഷമീമ നൗഷാദ് ജിദ്ദ , സൗദ അബ്ദു റഹീം ബുറൈദ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസീഡിയം അവതരിപ്പിച്ചു. ഷബ്‌ന വാഴക്കാട്, ഖമറുന്നിസ ടീച്ചര്‍ റിയാദ് , ഷാഹിന. പി റിയാദ് , നസ്‌റീന്‍ വേങ്ങാട്ട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...