ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2012-2013 കാലയളവിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരുപത്തിയഞ്ചോളം യൂണിറ്റുകളിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 16 മുതല്‍ 30 വരെ നടക്കും. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജനവരി രണ്ടാം വാരത്തില്‍ നടക്കും. രണ്ട് വര്‍ഷമാണ് ഓരോ കമ്മിറ്റികളുടെയും കാലാവധി. ഇസ്‌ലാഹി സെന്‍റര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യമുളളവര്‍ 44358739 എന്ന ഫോണ്‍ നമ്പറിലോ info@islahiqatar.org, qiicdoha@islahiqatar.org എന്നീ ഈമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളിലെ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ ആസ്ഥാനത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മുഖ്യ ഇലക്ഷന്‍ ഓഫീസര്‍ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്റ് കെ.എന്‍.സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് നല്ലളം, തിരഞ്ഞെടുപ്പ് ഓഫീസര്‍ ശൈജല്‍ ബാലുശ്ശേരി, അലി ചാലിക്കര, ആര്‍.ടി.അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
Dear Brother
Could you send me the list of Exam results and answer for the questions which held Quran Exam-2013 under your organization. I was one of the participant for the exam.
Majeed Parambth
Centre : wakra
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം