Sunday, December 18, 2011

തിന്മകള്‍ക്കെതിരെയുള്ള പ്രതികരണത്തിലൂടെയാണ് യുവത്വം സാര്‍ത്ഥമാക്കേണ്ടത് : യുവത ജുബൈല്‍ ചാപ്റ്റര്‍



ജുബൈല്‍ : സാമൂഹ്യ തിന്മകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ യുവ സംഘടനകള്‍ മുന്നേറ്റം നടത്തണമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഇസ്ലാഹി സെന്റര്‍ യുവജന ഘടകം യുവത ജുബൈല്‍ ചാപ്റ്റര്‍" പ്രവര്‍ത്തക കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഴുവന്‍ സദാചാര്യ മൂല്യങ്ങളെയും വിസ്മരിച്ചുകൊണ്ട് ഏതു വിധേനെയും കൂടുതല്‍ ആസ്വാദനങ്ങളും സുഖസൌകര്യങ്ങളും എത്തിപ്പിടിക്കുക എന്ന ഉപഭോഗനിരതമായ ആധുനിക ജീവിതത്തിന്റെ പുത്തന്‍ ജീവിത ശൈലിക്കെതിരെ സക്രിയമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു. 

 സാമൂഹ്യ നീതിയും പൊതു നന്മയും, മര്‍ദ്ധിതരുടെയും അശരണരുടെയും ഉന്നമനവും, അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളും ഉയര്‍ത്തിക്കൊണ്ട് വരിക വഴിയാണ് യുവത്വം സാര്‍ഥകമാക്കേണ്ടത് എന്ന് യുവത്വം നന്മക്ക്‌""" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഷൈജു. എം. സൈനുദ്ധീന്‍ പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്‌ ഡോ. അബുബക്കര്‍ സിദീക്ക് ആശംസ പ്രസംഗം നടത്തി. യുവത ജുബൈല്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹബീബ് ഖിറാഅത്ത് നടത്തി. ഷബീര്‍ ബാബു കുനിയില്‍ സ്വാഗതവും നിയാസ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...