Tuesday, December 20, 2011

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന സംഘടനകള്‍ക്ക് നിലനില്‍പില്ല എം അഹ്മദ്കുട്ടി മദനി



ജിദ്ദ: ത്യാഗ പരിശ്രമങ്ങളിലൂടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ആദര്‍ശ പ്രതിബദ്ധത വിട്ടു സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതാണ് മത രാഷ്ട്രീയ മേഖലകളിലെ ഇന്നത്തെ പ്രധാന പ്രതിസന്ധിയെന്നു പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യ പ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദര്‍ശ പാഠശാലയില്‍ 'സംഘടന എന്ത്? എന്തിന്?' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദര്‍ശ പ്രതിബദ്ധതയും, ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വവും അനുസരണയുള്ള അനുയായികളും, കൂടിയാലോചനകളുമാണ് ഒരു ഉത്തമ സംഘടനയെ ചലനാത്മകമാക്കുന്നത്. സംഘടനകളിലെ അപചയത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഭിന്നിച്ച് നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം സംഘടനയില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയും കൂടെ നില്‍ക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

അറിവ്, പരിശ്രമം, ആത്മാര്‍ത്ഥത, ത്യാഗം എന്നിവ ഒരു ഉത്തമ പ്രവര്‍ത്തകനുണ്ടായിരിക്കേണ്ട ഗുണങ്ങളാണെന്ന് 'പ്രവര്‍ത്തകരുടെ ബാധ്യതകള്‍' എന്ന വിഷയം അവതരിപ്പിച്ച അബ്ദുല്‍ കരീം സുല്ലമി പറഞ്ഞു. ഇന്നത്തെ സൗകര്യങ്ങളും അവസരങ്ങളും നാളെയുണ്ടായെന്നു വരില്ലെന്നും, കഴിഞ്ഞ കാലത്തിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്ന സമാധാനം പ്രയാസഘട്ടങ്ങളില്‍ കൂട്ടായുണ്ടാവണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ചടങ്ങില്‍ ഇസ്ലാഹിസെന്റര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ അബ്ദുല്‍ റഷീദ് പേങ്ങാട്ടിരി സ്വാഗതവും, സെക്രട്ടറി സിദ്ദീഖ് സി എം നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...