Tuesday, December 13, 2011

മുല്ലപ്പെരിയാര്‍ : വൈകാരിക സമീപനം ആപത്കരം - KNM എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍



കൊച്ചി : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വൈകാരിക സമീപനം ലക്ഷ്യപ്രാപ്തിക്ക് തടസ്സം നില്‍ക്കുമെന്നും ആപത്ക്കരമായ കീഴ്‌വഴക്കങ്ങള്‍ക്ക് വഴിവെക്കുമെന്നും അത്തരം സമീപനങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലയാളികള്‍ അവരുടെ വാഹനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, തുടങ്ങിയവ വൈകാരികതക്ക് അടിമപ്പെട്ടവര്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞ് പിടിച്ച് കയ്യേറ്റം ചെയ്യുന്നത് ഏറെ ഉത്കണ്ഠ യുണ്ടാക്കുന്നവയാണ്. ഭരണകൂടം ഉത്തരവാദ നിര്‍വഹണത്തില്‍ കാണിക്കുന്ന വീഴ്ചയും വൈകാരികതക്ക് തിരികൊളുത്തുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഗൂഢനീക്കങ്ങളും വലിയ ദൂഷ്യങ്ങള്‍ വിളിച്ചുവരുത്തുന്നവയാണെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും അത് കരുതിയിരേക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ സമീപനം തിരു ത്താനും ശാന്തമായ അന്തരീക്ഷത്തില്‍ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനും മനുഷ്യജീവന് വിലകല്‍പിക്കാത്ത നീക്കങ്ങളില്ലാതാക്കാനും ഉത്തരവാദപ്പെട്ടവര്‍ മുന്‍കയ്യെടുക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. 

എം. സലാഹുദ്ദീന്‍ മദനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം.എം. ബഷീര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. കെ.പി. സകരിയ്യ, അബ്ദുല്‍ ഗനി സ്വലാഹി, വി. മുഹമ്മദ് സുല്ലമി, എം.കെ. ശാക്കിര്‍, മുസ്തഫ സുല്ലമി, അബ്ബാസ് സ്വലാഹി, മുഹമ്മദ് വാളറ, മക്കാര്‍ പെരുമറ്റം, വി.ഇ. ഇബ്രാഹീം മദനി, അബ്ദുറഹീം ഫാറൂഖി, വി.എ. ബഷീര്‍, ഫഹീം കൊച്ചി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...