കണ്ണൂര്‍: : കെ എന്‍ എം കണ്ണൂര്‍ ജില്ലാ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിയായി സി സി ശക്കീര്‍ ഫാറൂഖി, ട്രഷററായി കെ എല്‍ പി ഹാരിസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, പി അശ്‌റഫ് ഹാജി, വി പി കെ അബ്ദുറഹ്മാന്‍, സി എ അബൂബക്കര്‍ (വൈസ് പ്രസി), വി മൊയ്തു സുല്ലമി, കെ അബ്ദുല്‍മജീദ്, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ (ജോ സെക്ര), എം കുഞ്ഞമ്മദ് പാനൂര്‍, അശ്‌റഫ് മമ്പറം, ടി കെ അഹ്മദ് മാസ്റ്റര്‍, ഹുമയൂണ്‍ കബീര്‍ ഫാറൂഖി (സംസ്ഥാന കൗണ്‍സിലര്‍).)
കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. പി മുസ്തഫ ഫാറൂഖി റിട്ടേണിംഗ് ഓഫിസറായിരുന്നു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ പി കെ ഇബ്രാഹിം ഹാജി എലാങ്കോട്, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്, ജില്ലാ സെക്രട്ടറി അബ്ദുല്‍ജലീല്‍ ഒതായി, എം എസ് എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി പേരാമ്പ്ര, അബൂബക്കര്‍ കോയ വളപട്ടണം എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം