കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി 'അറിവ് സമര്‍പ്പണത്തിന്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പസ് ഡെലിഗേറ്റ് മീറ്റ് 2012 ജനുവരി 1 ന് കോഴിക്കോട് വെച്ച് നടത്താന്‍ സ്വാഗതസംഘയോഗം തീരുമാനിച്ചു. വിവിധ ജില്ലകളിലെ അറബിക്, ആര്‍ട്‌സ്, സയന്‍സ് പ്രൊഫഷണല്‍ കാമ്പസുകളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ അണിനിരക്കുന്ന സമ്മേളനത്തെ സംസ്ഥാന, ദേശീയ, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ വിജയത്തിനായി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ രക്ഷാധികാരിയായും എം എസ് എം സെക്രട്ടറി സെയ്ദ് മുഹമ്മദ് ജനറല്‍ കണ്‍വീനറായും 100 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
യോഗത്തില്‍ എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി മുഹമ്മദ് കുരുവട്ടൂര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ഷാനവാസ് പറവന്നൂര്‍, ജാസിര്‍ രണ്ടത്താണി, ആഷിദ് ഷാ, അഫ്‌സല്‍ മടവൂര്‍, സജീര്‍ മേപ്പാടി, ജൗഹര്‍ അയനിക്കോട് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം