തലശ്ശേരി: ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി പുന്നോല്‍ പെട്ടിപ്പാലത്തെ ജനങ്ങള്‍ നടത്തുന്ന സമരം അതിജീവനത്തിന്റെ മുന്നേറ്റമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പെട്ടിപ്പാലത്തെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കുകയെന്നത് ജൈവശാസ്ത്രപരമായ ആവശ്യമാണ്. ഈ സമരം വിജയിക്കുമെന്നത് ഉറപ്പാണ്. ഇച്ഛാശക്തിയാണ് പ്രധാനം. ഇത് ഒരു ആദര്‍ശത്തിന്റെ മുന്നേറ്റമാണ്. ഈ പ്രദേശെത്ത മുഴുവനാളുകളും ഒന്നിച്ചു നിന്നാല്‍ സമരം ഇനിയും ശക്തിപ്പെടുത്താന്‍ സാധിക്കും. സമരം നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉറച്ചു നില്ക്കാന്‍ എല്ലാവരും തയ്യാറാവണം. വിഭാഗീയതയില്ലാതെ ഒത്തൊരുമിച്ചു മുന്നേറാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മമ്പറം, ജില്ലാ സെക്രട്ടറി പ്രഫ. അബ്ദുല്‍ ജലീല്‍ ഒതായി, ശഫീഖ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു. തുണിസഞ്ചി വിതരണോദ്ഘാടനം മാഹി വ്യാപാരി വ്യവസായി പ്രസിഡന്റ് വത്സന് നല്കി ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം