Friday, December 16, 2011

പുതിയ കാലത്തെ സാമൂഹിക ദുരന്തങ്ങള്‍ക്കെതിരെ സമൂഹ നേതൃത്വം ജാഗരൂകരാവണം : KNM ദ്വിദിന ലീഡേഴ്സ് വര്‍ക്ഷോപ്പ്



നരിക്കുനി: പുതിയ കാലത്തെ സാമൂഹിക ദുരന്തങ്ങള്‍ക്കെതിരെ സമൂഹ നേതൃത്വം ജാഗരൂകരാവണമെന്നും മൂല്യശോഷണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രാദേശിക സംഘടനാ നേതൃത്വങ്ങള്‍ കൂട്ടായി ആലോചനകള്‍ നടത്തണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി സ്റേറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ കെ.എന്‍.എം കോഴിക്കോട് ജില്ലാ കമ്മിറ്റി നരിക്കുനി ചെമ്പക്കുന്ന് സലഫി കാംപസില്‍ സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് വര്‍ക്ഷോപ്പ് അഭിപ്രായപ്പെട്ടു. വി എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ വൈസ് പ്രസിഡന്റ് പി പി കുഞ്ഞായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി ചെയര്‍മാന്‍ ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. കെ മുഹമ്മദ് ബഷീര്‍, സി മരക്കാരുട്ടി, പി പി ഹുസൈന്‍ ഹാജി, അനസ് കടലുണ്ടി, കെ പി സകരിയ്യ സംസാരിച്ചു. 

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. കെ അബ്ദുര്‍റഹിമാന്‍, എ അസ്ഗറലി, ടി അബൂബക്കര്‍ നന്മണ്ട, ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സ്, ഓര്‍ഗനൈസേഷണല്‍ ലീഡര്‍ഷിപ്പ്, പേഴ്സനല്‍ മാസ്ററി എന്നീ സെഷനുകളില്‍ ആര്‍.പിമാരായ അബ്ദുര്‍റസാഖ് കിനാലൂര്‍, പി സി അബ്ദുര്‍റഹിമാന്‍, അബ്ദുല്‍ മജീദ്, അബ്ദുഷരീഫ്, ഫിറോസ് കൊച്ചിന്‍, അസ്്ലം ചീമാടന്‍, ലുഖ്മാന്‍ അരീക്കോട്, എം പി റഹ്്മത്തുള്ള എന്നിവര്‍ ക്ളാസെടുത്തു. ജില്ലയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എം ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, പഞ്ചായത്ത് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 250 ഓളം പ്രതിനിധികള്‍ ദ്വിദിന ക്യാംപില്‍ പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...