കാസര്‍കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) ജില്ലാ പ്രസിഡന്റായി ഡോ. അബൂബക്കറിനെയും ജനറല്‍ സെക്രട്ടറിയായി പി.എം.അബ്ദുള്‍ റഊഫ് മദനിയെയും ജില്ലാ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. എ.അബ്ദുല്‍അസീസ് ഹാജിയാണ് ഖജാന്‍ജി. വൈസ് പ്രസിഡന്റുമാരായി വി.കെ.മുഹമ്മദ്കുഞ്ഞി പടന്ന, കെ.സി.മുഹമ്മദ് കുഞ്ഞി, എ.അബ്ദുല്ലകുഞ്ഞി ഉമരിയേയും ജോ. സെക്രട്ടറിമാരായി എ.ബി.എം.റഫീഖ്, കെ.ടി.എം.ജമാല്‍, ബി.ബഷീര്‍ പട്‌ല എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലേക്ക് എച്ച്.എ.മുഹമ്മദിനെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. അബൂബക്കര്‍ അധ്യക്ഷനായി. സംസ്ഥാന പ്രതിനിധി പ്രൊഫ. ഹാറൂണ്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എച്ച്.എ.മുഹമ്മദ്, ശംസുദ്ദീന്‍ ഫാറൂഖി, സഹീദ് പട്‌ല, അബൂബക്കര്‍ സിദ്ധീഖ് ദേളി, ബി.ബഷീര്‍ പട്‌ല, നിഷാം പട്ടേല്‍ എന്നിവര്‍ സംസാരിച്ചു. പി.എം.അബ്ദുല്‍റഊഫ് മദനി സ്വാഗതവും എ.ബി.എം.റഫീഖ് നന്ദിയുംപറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം