Saturday, December 24, 2011

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ ഏകദൈവവിശ്വാസത്തിലേക്കുള്ള വഴികാട്ടി : അഹമ്മദ്കുട്ടി മദനി



മക്ക: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ജംഇയ്യത്തുല്‍ ഖൈരിയ ലിതഹ്ഫിദുല്‍ ഖുര്‍ആനില്‍ കരീം എന്ന സംഘടനയും സംയുക്തമായി നടത്തിയ ആറാംഘട്ട ഖുര്‍ആന്‍ വിജ്ഞാപന പരീക്ഷയില്‍ മക്കയില്‍ നിന്ന് വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ്ദാനചടങ്ങില്‍ എ.അഹമ്മദ്കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ പാരായണ ഹിഫ്ദ് മത്സരത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മക്കയില്‍ നിന്നുള്ള അബ്ദുറഹ്മാന്‍ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ അബ്ദുല്ല, മറിയം അബ്ദുല്ല എന്നിവര്‍ക്കുള്ള അവാര്‍ഡ്ദാനവും നടന്നു. സമാപന സമ്മേളനം ശൈഖ് അബ്ദുറഹീം ബാഗീല്‍ ഉദ്ഘാടനം ചെയ്തു. 

മക്കയിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി.വി.അബ്ദുറഹ്മാന്‍ വടകര, ഷാനിയാസ് കുന്നിക്കോട്, ഷിജു പന്തളം, ഖലീലുറഹ്മാന്‍, നിസാര്‍ അമ്പലപ്പുഴ, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, മുഹമ്മദ് കരിപ്പൂര്‍, ഹാരിസ് പൂളക്കണ്ടന്‍, എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ഹുസൈന്‍, സൈഫുദ്ദീന്‍ ഒളവണ്ണ, മുഹമ്മദലി കാരക്കുന്ന്, അഷ്‌റഫ് മൈലാടി, ബഷീര്‍ മാമാങ്കര എന്നിവരും സംസാരിച്ചു. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...