ദമ്മാം: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും വിശ്വാസത്തെയും മതത്തെയും ചൂഷണോപാധിയാക്കുകയും ചെയ്യുന്നവർക്കെതിരെ നന്മയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിൽക്കുന്നവർ യോജിച്ച് ബഹുജനകൂട്ടായ്മക്ക് രൂപം നൽകേണ്ടതുണ്ടെന്ന് പ്രമുഖ പണ്ഡിതനും ഐ എസ് എം സൌത്ത് സോൺ പ്രസിഡന്റുമായ ഇർശാദ് സ്വലാഹി അഭിപ്രായപ്പെട്ടു. സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തിവരുന്ന ‘അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാർ പ്രബോധനം ചെയ്ത കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിൽ നിന്നുമാണ് പിന്നീട് ബഹുദൈവ വിശ്വാസം ഉണ്ടായി വന്നിട്ടുള്ളതെന്നും അതാതുകാലത്തെ ചൂഷക പുരോഹിതന്മാരാണ് അത്തരം ശ്രമങ്ങൾക്ക് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
കേരളത്തിലെ ആദ്യത്തെ പ്രതിഷ്ഠയുള്ള പള്ളിയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ഉയരുന്ന ആത്മീയ കേന്ദ്രമെന്നും പ്രതിഷ്ഠകളും ബിംബങ്ങളും സ്ഥാപിക്കുന്ന ആത്മീയ കേന്ദ്രങ്ങളെ പള്ളികൾ എന്നു വിളിക്കാൻ പാടില്ലെന്നും വിശ്വാസികൾ മുഴുവനും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് ഇസ്‌ലാമിന്നെതിരിൽ നടത്തുന്ന ഇത്തരം കളവുകൾക്കും തട്ടിപ്പുകൾക്കുമെതിരിൽ ഒന്നിച്ച് അണിനിരക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ദമ്മാം ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സെന്റർ പ്രസിഡന്റ് സി പി ഇബ്രാഹിം അധ്യക്ഷനായിരുന്നു. ഷൈജു എം സൈനുദ്ദീൻ, സലിം കരുനാഗപ്പള്ളി സംസാരിച്ചു.
ദമ്മാം ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സെന്റർ പ്രസിഡന്റ് സി പി ഇബ്രാഹിം അധ്യക്ഷനായിരുന്നു. ഷൈജു എം സൈനുദ്ദീൻ, സലിം കരുനാഗപ്പള്ളി സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം