റിയാദ് : വാഴക്കാട് സലഫി മുവ്മെന്റ്റ് റിയാദ് ഘടകത്തിന്റെ കീഴില്‍ റിയാദിലുള്ള വഴക്കാട്ടെ പ്രവാസി സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച തര്‍ബിയത് ക്യാമ്പ് സമാപിച്ചു. ഒലയയിലെ ശാനിഫ് വാഴക്കാടിന്റെ വീട്ടില്‍ വച്ച് നടന്ന ക്യാമ്പില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ വൈസ് പ്രസിഡന്റ് ശരഫുക്ക ഉദ്ഘാടനം ചെയ്തു . ക്യാമ്പില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ജന : സെക്രട്ടറി അഷ്‌റഫ് മരുത തര്‍ബിയത്ക്ലാസ് എടുത്തു . മൂന്നു മാസത്തില്‍ ഒരിക്കല്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും റമദാന്‍ കാല പ്രവര്‍ത്തനങ്ങളെയും കുറിച്ച് ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.
വാഴക്കാട് പഞ്ചായത്തിലെ ഇരുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ക്യാമ്പ്, പ്രതിനിതികള്‍ക്ക് പ്രവാസ ലോകത്ത് വ്യത്യസ്തമായ ഒരു അനുഭവമാണ് സൃഷ്ടിച്ചത് . ക്യാമ്പില്‍ പി ടി റഷീദ് സ്വാഗതവും ബി പി ബഷീര്‍ അധ്യക്ഷതയും അലങ്കരിച്ചു , പി ടി ശരീഫ് , ശാനിഫ് , സി പി അബൂബകര്‍ എന്നിവര്‍ പ്രസംഗിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം