
റിയാദ്: കോഴിക്കോട് മര്‍ക്കസുദഅവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ എന്‍ എം മദ്രസാ വിദ്യാഭ്യാസ ബോര്‍ഡായ് സി ഐ ഇ ആര്‍ ന്‍റെ അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ ദാറുല്‍ ഫുര്‍ഖാന്‍ മദ്രസക്ക് നാലാം തവണയും നൂറു മേനി വിജയം. സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ റിയാദ് അസീസിയയില്‍ ദാറുല്‍ ഫുര്‍ഖാന്‍ ലി തഹ്ഫീദുല്‍ ഖുര്‍ആന്റെ മേല്‍നോട്ടത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയില്‍ നിന്നും ഈ വര്‍ഷവും പൊതു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു .ഇതില്‍ അഞ്ച് കുട്ടികള്‍ മുഴുവന്‍ വിഷയങളിലും A+ കരസ്ഥമക്കി.
2006 മുതല്‍ ആരംഭിച്ച മദ്രസയില്‍ UKG മുതല്‍ ആറാം തരം വരെയുള്ള ക്ലാസുകള്‍ നടന്നു വരുന്നു . പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ് മിഷന്‍ ആരംഭിച്ചതായും പ്രിന്‍സിപാള്‍ അറിയിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം