
കോഴിക്കോട്: എം എസ് എം സൗത്ത് ജില്ല കമ്മിറ്റി വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഏരിയ കണ്‍വെന്‍ഷനുകള്‍ -തസ്‌ഫിയ്യ സമാപിച്ചു. മീഞ്ചന്ത മസ്‌ജിദുത്തൗഹീദില്‍ നടന്ന ഫറോക്ക് ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ഉദ്‌ഘാടനംചെയ്‌തു. നബീല്‍ പാലത്ത് അധ്യക്ഷതവഹിച്ചു. അബ്‌ദുല്ല ഹുസൈന്‍ സ്വാഗതവും മുഹാവിന്‍ മുബാറക് നന്ദിയും പറഞ്ഞു. മര്‍കസുദ്ദഅ്‌വയില്‍ നടന്ന സിറ്റി ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഖമറുദ്ദീന്‍ ഉദ്‌ഘാടനംചെയ്‌തു. ഡോ. ജംഷീദ് ഉസ്‌മാന്‍, ജാസിര്‍ കുണ്ടുങ്ങല്‍, ശുഐബ് തിരുവണ്ണൂര്‍ പ്രസംഗിച്ചു.
ആരാമ്പ്രം സലഫി സെന്ററില്‍ നടന്ന കൊടുവള്ളി ഏരിയ കണ്‍വെന്‍ഷന്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്‌ഘാടനംചെയ്‌തു. ഡോ. ജംഷീദ് ഉസ്‌മാന്‍, പി ഹാഫിദുര്‍റഹ്‌മാന്‍, ഫവാസ് എളേറ്റില്‍ പ്രസംഗിച്ചു. കക്കാട് സലഫി സെന്ററില്‍ നടന്ന തിരുവമ്പാടി ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി സെയത് മുഹമ്മദ് കുരുവട്ടൂര്‍ ഉദ്‌ഘാടനംചെയ്‌തു. പി സി അബ്‌ദുല്‍ഗഫൂര്‍, ശരീഫ് കക്കാട്, ശമീം പന്നിക്കോട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം