തിരൂര്‍: ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ആതുര ശുശ്രൂഷാരംഗത്തും മതസംഘടനകള്‍ നടത്തിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് ജില്ലയിലെ പള്ളികളില്‍നിന്ന് ജില്ലാ മുജാഹിദ് കമ്മിറ്റി ശേഖരിച്ച തുകയുടെ ആദ്യഗഡു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കെ.എന്‍.എം സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് തുക കൈമാറി. ജില്ലാ കെ.എന്‍.എം പ്രസിഡന്റ് എം.മുഹമ്മദ് ബാപ്പുട്ടി അധ്യക്ഷതവഹിച്ചു. കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, ജില്ലാ കെ.എന്‍.എം.സെക്രട്ടറി ഉബൈദുല്ല താനാളൂര്‍, ഐ.എസ്.എം ജില്ലാപ്രസിഡന്റ് ടി.ഇബ്രാഹിം അന്‍സാരി, മമ്മു കോട്ടയ്ക്കല്‍, കെ.പി.അബ്ദുല്‍വഹാബ്, കെ.അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം