കോഴിക്കോട് : സ്വാശ്രയ മേഖലയില്‍ പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കരുതെന്ന് കെ.എന്‍.എം. തിരുവമ്പാടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു.
കെ.എന്‍.എം. ജില്ലാ ഓര്‍ഗനൈസര്‍ ഹംസ മൗലവി പട്ടേല്‍താഴം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് മദനി അധ്യക്ഷതവഹിച്ചു. കെ.സി. അസൈന്‍കുട്ടി ഹാജി, കെ.പി. അബ്ദുസ്സലാം, കെ.പി. ഉമര്‍, വി.പി. മുഹമ്മദ്, പി. അബ്ദുറഹിമാന്‍ സലഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം