ജൂണ്‍ 5 മുതല്‍ 25 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി, പ്രകൃതി-വന സംരക്ഷണ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും വൃക്ഷതൈകള്‍ നാടും. വിദ്യാര്‍ഥികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞകള്‍ എടുപ്പിക്കും.
വന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകൃതിയുടെ കാവലാളുകള്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഉണ്ടാക്കും. പ്രാദേശിക ക്ലബ് അംഗങ്ങള്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇതില്‍ അങ്ങമാവാം.ഇതിനായി മഴയറിവുകള്‍ എന്ന പ്രത്യേക ബ്ലോഗ് തയ്യാറാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍, തണല്‍ മരങ്ങള്‍, വച്ച് പിടിപ്പിക്കുക, സംരക്ഷിക്കുക, ഈനിവയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. ഇവരില്‍ നിന്നും, തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത ജൂണില്‍ വന സംരക്ഷണ അവാര്‍ഡ് നല്‍കും. സ്കൂളുകളിലും, കോളേജുകളിലും, ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പസ് എന്ന പേരില്‍ കാമ്പയിന്‍ ആചരിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം