മലപ്പുറം : എം എസ് എം പ്രകൃതി സംരക്ഷണ കാമ്പയിന്‍ ജൂണ്‍ 5 മുതല്‍ 25 വരെ. കാമ്പയിന്‍ മലപ്പുറം മണ്ഡലം എം എല്‍ എ ഉബൈദുള്ള ഉത്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി ജൂണ്‍ 12 നു എല്ലാ പഞ്ചായത്തുകളിലും വൃക്ഷ തൈകള്‍ നടും. പഞ്ചായത്ത് തലങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞകള്‍ എടുപ്പിക്കും.
പ്രാദേശിക ക്ലബ്ബുകള്‍ സ്കൂളുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് കാമ്പയിന്റെ പ്രകൃതിയുടെ കാവലാളുകള്‍ എന്ന വളണ്ടിയര്‍ വിഭാഗത്തില്‍ അംഗമാവാം, വന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇവരില്‍ നിന്ന് തെരഞ്ഞെടുക്കു ന്നവര്‍ക്ക് ഏറ്റവും നല്ല വന സംരക്ഷകന് അടുത്ത ജൂണില്‍ എം എസ് എം പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്നതാണ്.
സ്കൂളുകളിലും കോളേജുകളിലും ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പസ് എന്ന പേരില്‍ കാപയിന്‍ ആചരിക്കും. കൂടാതെ കാമ്പയിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ സഹായ വേദികള്‍ രൂപീകരിക്കും, നിര്‍ധനരായ വിദ്യാര്തികള്‍ക്ക് ,യൂണിഫോം, പുസ്തകങ്ങള്‍ എന്നിവ ജനകീയ സംരംഭങ്ങളിലൂടെ എത്തിക്കും. എം എസ് എം ശാഖാ സമിതികള്‍ക്ക് കീഴില്‍ ബുക്ക് ബാങ്ക് സംവിധാനം ഏര്‍പ്പെടുത്തും. കാമ്പയിന്റെ വിപുലമായ ഒരുക്കങ്ങള്‍ പഞ്ചായത്ത് ശാഖാ തലങ്ങളില്‍ നടന്നു കഴിഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം