Sunday, June 05, 2011

വിശ്വാസത്തിലെ ചോര്‍ച്ച അപചയത്തിന്‌ കാരണം -യു പി യഹ്‌യാഖാന്‍

ജിദ്ദ: വിശ്വാസത്തിന്റെ കരുത്താണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും കേരളത്തിലെ നവോത്ഥാന സംരംഭങ്ങള്‍ക്കും വെളിച്ചമേകിയതെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ പറഞ്ഞു. ഇസ്വ്‌ലാഹി സെന്ററില്‍ നല്‌കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകകയായിരുന്നു അദ്ദേഹം. നാനാവിധമുള്ള ഭൗതിക ആനുകൂല്യങ്ങളുമുണ്ടായിട്ടും വര്‍ത്തമാനകാല ധാര്‍മിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുസൃതമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. വിശ്വാസത്തിലെ ചോര്‍ച്ചയാണ്‌ ഈ അപചയത്തിന്‌ കാരണം. നിതാന്തമായ ദൈവസ്‌മരണയിലൂടെ മാത്രമേ അതിനു കാരണമാവുന്ന ഘടകങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനാവൂ.

ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ ഭാരവാഹികളായ ഷാജഹാന്‍ ഒളവണ്ണ, എം കെ നൗഫല്‍ എന്നിവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌, ബീച്ച്‌ ആശുപത്രി എന്നിവ കേന്ദ്രീകരിച്ച്‌ നടത്തുന്ന ആതുരസേവനങ്ങള്‍ വിശദീകരിച്ചു. നൗഷാദ്‌ കരിങ്ങനാട്‌ സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...