സെന്റര്‍ പ്രബോധകന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഉദ്ബോധന പ്രഭാഷണം നിര്‍വഹിച്ചു . ഭൗതീക ജീവിതത്തിലെ അലങ്കാരങ്ങളില്‍ മുഴുകാതെ പരലോക രക്ഷയ്ക്കായി തൗഹീദില്‍ ഊന്നിയ സല്‍പ്രവര്‍ത്തനങ്ങളില്‍ ആയിരിക്കണം ലോകത്ത് എവിടെയായിരുന്നാലും നമ്മുടെ പ്രവര്‍ത്തനമേഖല എന്ന് അദ്ദേഹം പറഞ്ഞു. തൗഹീദീ പ്രബോധനരംഗത്തും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി എവിടെയായിരുന്നാലും കഴിയുന്ന സേവനങ്ങള്‍ ചെയ്യുമെന്ന് അയ്യൂബ് കടലുണ്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ശരീഫ് പാലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശാനിഫ് വാഴക്കാട് സ്വാഗതവും റഷീദ് വടക്കന്‍ നന്ദിയും പറഞ്ഞു.
Sunday, June 26, 2011
യാത്രയയപ്പ് നല്‍കി
റിയാദ് : ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജോ:സെക്രട്ടറി അയ്യൂബ് കടലുണ്ടിക്ക് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി . റിയാദ് ഇസ്ലാഹി സെന്ററിന്റെ മുന്‍ കാല പ്രവര്‍ത്തനങ്ങളില്‍ നേത്രനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സെന്ററിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് , ട്രഷറര്‍ , നാഷണല്‍ കൗണ്‍സിലര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ഹാഷിം യോഗത്തില്‍ അയ്യൂബ് കടലുണ്ടിക്ക് ഉപഹാരം നല്‍കി . ഹനീഫ മാസ്റ്റര്‍ , സൈനുല്‍ ആബിദീന്‍ , സൈദ് അലവി , മജീദ് തൊടികപുലം, സാജിദ് കൊച്ചി , ഷഹസാദ് , നൗഷാദ് മടവൂര്‍ , അബ്ദുല്‍ റസാഖ് മദനി , ബദറുദ്ദീന്‍ , ഷരീഫ് അരീക്കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം