മലപ്പുറം: വിശ്വാസികളെ ചൂഷണം ചെയ്തുള്ള ആത്മീയാചാര്യന്മാരുടെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ എസ് എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ബാബാ രാംദേവ് ഉള്‍പ്പെടെയുള്ള പല വ്യക്തികളും ആത്മീയത വിറ്റ് വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരാണ്. സാധാരണ ജനങ്ങള്‍ വരുമാനത്തിന് കൃത്യമായി നികുതി നല്കുമ്പോള്‍ കോടികള്‍ കള്ളപ്പണമായി ലഭിക്കുന്ന ആത്മീയാചാര്യന്മാര്‍ നിയമത്തിനതീതമായി വിലസുകയാണ്. അഴിമതിയും കള്ളപ്പണവുമില്ലാതാക്കാന്‍ സായുധ പോരാട്ടത്തിന് സജ്ജരാകണമെന്നുള്ള ബാബാ രാംദേവിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യമായി ചോദ്യം ചെയ്യന്നുതാണ്.
കടുത്ത വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷയില്ലായ്മക്കും കാരണമായ കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഐ എസ് എം വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, പി സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം