Thursday, June 02, 2011

അഴിമതിക്കും ലഹരിക്കുമെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം

തിക്കോടി: അഴിമതിക്കും ലഹരിക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ആവശ്യമാണെന്ന്‌ ശാഖ കെ എന്‍ എം സംഘടിപ്പിച്ച ധര്‍മവിചാര സദസ്സ്‌ അഭിപ്രായപ്പെട്ടു. പഠനക്യാമ്പ്‌ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. ആത്മീയ കച്ചവടത്തിനെതിരെ വിശ്വാസികളുടെ ഐക്യനിര രൂപപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജാബിര്‍ അമാനി, നൗഷാദ്‌ കുറ്റിയാടി, മമ്മുട്ടി മുസ്‌ലിയാര്‍ ക്ലാസ്സെടുത്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി വി അബ്‌ദുല്‍അസീസ്‌ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. ടി വി നജീബ്‌ സ്വാഗതവും ആബിദ്‌ അലി നന്ദിയും പറഞ്ഞു.

ധര്‍മവിചാര സദസ്സ്‌ സി പി രാജശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ എസ്‌ എം പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, റാഫി പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ടി വി അബ്‌ദുല്‍ഗഫൂര്‍ സ്വാഗതവും കെ മുഹമ്മദ്‌ ബഷീര്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...