ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ എമിരേറ്റ്സ് ഇന്ത്യ എന്‍വയര്‍മെന്റ് ഫോറം 2011 ജൂണ്‍ 17നു വൈകിട്ട് നാലിന് പ്രകൃതി സ്നേഹസംഗമം നടത്തും. ലോക വനവല്കരണ ദിനത്തോടനുബന്ധിച്ചു 'മരം നടുക, ഒരിലയെ തലോടുക' എന്ന പ്രമേയത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഓടിറ്റൊറിയത്തിലാണ് (മെയിന്‍ ബില്‍ടിംഗ്, ദേര) സംഗമത്തിന് വേദിയൊരുങ്ങുന്നത്. വിചാര സദസ്സ്, ശില്പശാല, ഹൃസ സിനിമ-ചിത്ര പ്രദര്‍ശനം, ഫോട്ടോ സെഷന്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി നടക്കും. ഐ എസ് എം കേരള പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം