Sunday, June 05, 2011

`സ്‌ത്രീധന വിമുക്തസമൂഹം ആര്‍ഭാടരഹിത വിവാഹം' കെ എന്‍ എം ജില്ലാ കാമ്പയിന്‍ തുടങ്ങി

കോഴിക്കോട്‌: `സ്‌ത്രീധനവിമുക്ത സമൂഹം, ആര്‍ഭാടരഹിത വിവാഹം' സന്ദേശവുമായി കെ എന്‍ എം കോഴിക്കോട്‌ സൗത്ത്‌ ജില്ല സമിതി സംഘടിപ്പിക്കുന്ന കാമ്പയിന്‌ തുടക്കമായി. കാമ്പയിന്‍ ഹമീദ്‌ വാണിമേല്‍ ഉദ്‌ഘാടനംചെയ്‌തു. ധൂര്‍ത്തിനും ആഡംബരത്തിനുമെതിരെയുള്ള ബോധവത്‌കരണം വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ട്‌ ആരംഭിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ധൂര്‍ത്തിനെതിരെയുള്ള ചിന്ത ഇളംതലമുറയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ മമ്മദ്‌കോയ, അഡ്വ. എം മൊയ്‌തീന്‍കുട്ടി, പി കുഞ്ഞായിന്‍ ഹാജി, ഫൈസല്‍ നന്മണ്ട, പി ഹാഫിദുര്‍റഹ്‌മാന്‍, ഹംസ മൗലവി, സി എം സുബൈര്‍ മദനി, മുഹമ്മദലി കൊളത്തറ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...