പയ്യോളി ഇസ്ലാഹി സെന്‍റെറില്‍ നടന്ന സമ്മേളനം KNM സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം സംസ്ഥാന സംഘടനാ വകുപ്പ് സെക്രട്ടറി എ അസ്ഗര്‍ അലി നിര്‍വഹിച്ചു. ജില്ലാ പ്രസിടന്റ്റ് അഡ്വ : പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞമ്മദ് മദനി സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ ടി പി മൊയ്തു സാഹിബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആറു മാസത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ നേതൃസമ്മേളനം ചര്‍ച്ചചെയ്തു അംഗീകരിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വി പി മുഹമ്മദ്, എന്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എന്‍ കെ എം സകരിയ്യ എന്നിവര്‍ അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറിമാര്‍ മണ്ഡല റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. ജില്ലയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, സി ഐ ഇ ആര്‍ പരീക്ഷയില്‍ എ പ്ലസ് നേടിയ കെ എന്‍ എം പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള അവാര്‍ഡ് ടി അബൂബക്കര്‍ ഫാറൂഖി വിതരണം ചെയ്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം