ജിദ്ദ : കേട്ടുകേൾവിയും നാട്ടുനടപ്പും ആദർശമായി സ്വീകരിച്ച് അനാചാരങ്ങളുടെ കൂരിരുട്ടില്‍ തളച്ചിടപ്പെട്ടിരുന്ന ഒരു സമൂഹത്തെ പ്രമാണങ്ങളുടെ വെളിച്ചം കാണിച്ചുകൊടുത്ത് സമുദ്ധരിച്ചവരാണ് പൂർവകാല ഇസ്‌ലാഹി പണ്ഡിതന്മാരെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി മൻസൂറലി ചെമ്മാട് ഓര്മ്മിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ‘വിജയത്തിലേക്കൊരു വാതായനം’ എന്ന ദ്വൈമാസ മെമ്പര്ഷിപ്പ് കാംപയിന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസരംഗത്തെ ഇരുട്ടുകള്ക്കെതിരെയുള്ള സന്ധിയില്ലാസമരം ജീവിതദൌത്യമായി ഏറ്റെടുത്തിരുന്ന പൂർവകാല പണ്ഡിതന്മാരുടെ പിന്മുറക്കാരെന്നവകാശപ്പെടുന്ന ചില കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അന്ധവിശ്വാസങ്ങളുടെ പുനരാവിഷ്‌കരണം കടന്നുവരുന്നത് ഗൌരവത്തോടെ കാണേണ്ടതാണ്. പ്രവാചക കേശത്തിന്റെ പേരില്‍ ആത്മീയ ചൂഷണം നടത്തുന്നവര്‍ യഥാര്ത്ഥത്തില്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തുകയാണ് ചെയ്യുന്നത്, അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഹബീബ്റഹ്‌മാന്‍ പുളിക്കലില്‍ നിന്നും അപേക്ഷാഫോറം സ്വീകരിച്ച് കൊണ്ട് ഇസ്‌ലാഹി സെന്റര്‍ അഡ്വൈസറി ബോർഡ് ചെയര്മാന്‍ പ്രൊഫസര്‍ കെ മുഹമ്മദ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌തു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ സംഘടന പ്രവർത്തനങ്ങള്‍ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായ സൌദിയില്‍ മതകാര്യവകുപ്പിന്റെ ലൈസൻസോടെ പ്രവര്ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ഇസ്‌ലാഹി സെന്റര്‍ പ്രവർത്തകര്‍ ബഹുമുഖ പ്രവര്ത്തനങ്ങളുമായി കൂടുതല്‍ സമൂഹത്തിലേക്കിറങ്ങണമെന്ന് ചടങ്ങില്‍ സംസാരിച്ച ബഷീര്‍ വള്ളിക്കുന്ന് ഉദ്ബോധിപ്പിച്ചു. കോഴിക്കോട് മര്ക്കസുദ്ദഅവ ഗള്ഫ്സെ്ല്‍ കോഓര്ഡി്നേറ്റര്‍ സി എച്ച് ഖാലിദ്, ടി കെ മൊയ്തീന്‍ മുത്തനൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ശറഫിയ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. കെ സി മൻസൂര്‍ ഉഗ്രപുരം സ്വാഗതവും, അബ്ദുല്‍ കരീം സുല്ലമി സമാപന പ്രഭാഷണവും നിർവഹിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം