കോഴിക്കോട് : സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ അവസരവാദ നിലപാടുമായി മുന്നോട്ട് പോകുന്ന എസ് എഫ് ഐയുടെ സമീപനം കാപട്യമാണെന്ന് എം എസ് എം സംസ്ഥാന കൌണ്‍സില്‍ അഭിപ്രായ പ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കുറ്റകരമായ മൌനം പാലിച്ചവര്‍ ഭരണമാറ്റത്തിന് ശേഷം നിലപാട് മാറ്റുന്നത് നീതീകരിക്കാവതല്ല. വിദ്യാര്‍ഥികളെ തെരുവിലാക്കി പൊതുമുതല്‍ നശിപ്പിച്ച മുന്‍കാല സമരമാര്‍ഗങ്ങള്‍ ആവര്‍ത്തിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. ഇടതു വലതു പാര്‍ടികള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തി വിദ്യാര്‍ഥികളുടെ ഭാവികൊണ്ട് പന്താടരുതെന്നു കൌണ്‍സില്‍ അഭ്യര്‍ഥിച്ചു. സ്വാശ്രയ വിഷയത്തില്‍ യാഥാര്‍ത്യബോധത്തോടെയുള്ള സമീപനമാണ് ആവശ്യം. ഭരണഘടനാനുസൃതമായ സാമൂഹിക നീതി ഉറപ്പു വരുത്തുംവിധം സ്വാശ്രയനിയമം പുനര്‍നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥിപക്ഷത് സംഘടനകള്‍ ഒരുമിച്ചു നിലകൊള്ളണം. ചില സ്വാശ്രയ മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യവും ധിക്കാരവും അംഗീകരിക്കാവുന്നതല്ല. അവരെ നിലക്ക്നിര്‍ത്താന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്നും കൌണ്‍സില്‍ അഭ്യര്‍ഥിച്ചു.
മൂന്നു മാസത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ കൌണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. എം എസ് എം പ്രസിടന്റ്റ് ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഫൈസല്‍ നന്മണ്ട എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. എം എസ് എം ജന. സെക്രട്ടറി അന്ഫസ് നന്മണ്ട, ആഷിഖ് സിറ്റി, ഷാനവാസ് പറവണ്ണൂര്‍ , ഖമരുദ്ദീന്‍ എലേട്ടില്‍, ജൌഹര്‍ അയിനിക്കോട്, സൈദ് മുഹമ്മദ്, മുഹ്സിന്‍ കോട്ടക്കല്‍, യൂനുസ് ചെങ്ങറ, ആശിദ് ഷാ എന്നിവര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം