കുവൈറ്റ് : നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ചു രക്ഷിതാക്കളില്‍ നിന്നുള്ള ലാളനാ തോതനുസരിച്ചായിരിക്കും അവരിലെ കര്‍മ്മങ്ങളെന്നു ഖലീല്‍ അടൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ അബ്ബാസിയ റിഥം ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 'പാരന്റിംഗ് ടിപ്സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മനാ ഓരോ വ്യക്തികളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കണം. കുട്ടികളുടെ ആവശ്യാനുസരണം പൂര്‍ണ്ണമായി കീഴൊതുങ്ങാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.
സമാധാനത്തിന്‍റെ ഇടമായ വീടുകളില്‍ അത് അന്വര്‍ത്ഥമാകുന്നത് വിശുദ്ധ വചനങ്ങളുടെ തനിപ്പകര്‍പ്പായ ജീവിതത്തിലൂടെയാണെന്നും ഭാര്യാഭര്‍തൃ സ്നേഹബന്ധം വിള്ളലുകളില്ലാതെ മുന്നോട്ടു പോകാന്‍ തുറന്ന മനസ്സുകള്‍ക്കെ സാധ്യമാവൂ എന്നും 'സൌഭാഗ്യ കുടുംബം, ഇസ്ലാമിക സംഭാവനകള്‍' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത സയ്യിദ് അബ്ദുല്‍റഹ്മാന്‍ സൂചിപ്പിച്ചു. ഐ ഐ സി കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതം പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം