Wednesday, November 16, 2011

QIIC ഖത്തര്‍ മലയാളി സമ്മേളനം 17, 18 തീയതികളില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



ദോഹനവംബര്‍ 17, 18 - വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുന്‍തസയിലെ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫനാറിന്റെയും ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുടക്കം കുറിക്കും. 

 ഒമ്പത് സെഷനുകളായി നടക്കുന്ന സമ്മേളനത്തില്‍ എം.പിമാരും എം.എല്‍.എമാരും ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും മത സാംസ്‌കാരിക രംഗത്തെ പ്രമുരും പങ്കെടുക്കും. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ. സുധാകരന്‍ എം.പി. പ്രമുഖ ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെ.പി. അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ സമ്മേളന സുവനീര്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ. അഹ്മദ് കുട്ടി ഐ.സി.സി. പ്രസിഡണ്ട് കെ.എം. വര്‍ഗീസിന് നല്‍കി പ്രകാശനം ചെയ്യും. ഐ.എസ്.എം ജനറല്‍ സെക്രട്ടറി എന്‍. എം. അബ്ദുല്‍ ജലീല്‍ പ്രമേയ വിശദീകരണം നടത്തും. 

വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന വനിതാ സംഗമം ഖത്തര്‍ മന്ത്രാലയ പ്രതിനിധി ഉദ്ഘാടനം ചെയ്യും. അഡ്വക്കറ്റ്. ശബീന മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര, ഐ.സി.സി. വൈസ് പ്രസിഡണ്ട് ആനി വര്‍ഗ്ഗീസ്ജമീല ടീച്ചര്‍ എടവണ്ണജയശ്രീ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വേദി രണ്ടില്‍ നടക്കുന്ന സംഘടനാ പ്രതിനിധി സമ്മേളനത്തില്‍ പ്രവാസികള്‍ നാട്ടിലും ഗള്‍ഫിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കെ. സുധാകരന്‍ എം.പികെ.എം. ഷാജി എം.എല്‍.എകെ.എന്‍. പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് ദോഹയിലെ പ്രവാസി സംഘടനകള്‍ നല്‍കുന്ന നിവേദനങ്ങളുടെ അന്തിമ രൂപം നല്‍കും. സംഘടനാ നേതാക്കള്‍ക്കായി നേതൃപരിശീലന ശില്‍പശാലയും നടക്കും. വനിതാ സമ്മേളനത്തിന് സമാന്തരമായി വേദി മൂന്നില്‍ നടക്കുന്ന ബാലസമ്മേളനത്തിന് അബ്ദുല്ലത്തീഫ് പുല്ലൂക്കര, ജംഷീര്‍ ഐക്കരപ്പടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുരുന്നുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 

 നവംബര്‍ പതിനെട്ട് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പഠന സെഷനില്‍ പ്രമുഖ എഴുത്തുകാരന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് ഒരു മണിക്ക് 'സാംസ്‌കാരികാധിനിവേശവും മാധ്യമങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് കടയ്ക്കല്‍മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വേദി മൂന്നില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന് എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട നേതൃത്വം നല്‍കും. 

 ഉച്ചക്ക് ശേഷം 3.15 ന് നടക്കുന്ന യുവജന സംഗമത്തില്‍ 'അഴിമതി രഹിത പൊതുപ്രവര്‍ത്തനം സാധ്യമാണോ?' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഖത്തര്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ ഉപദേഷ്ടാവും മജ്‌ലുസുശ്ശൂറ അംഗവുമായ യൂസുഫ് റാശിദ് അല്‍ഖാതിര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. പബ്‌ളിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് അല്‍താനി മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തര്‍ റെയില്‍വേ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബയ്യ്, ബ്രിഗാഡിയര്‍ സാലിഹ് അല്‍ഖുബൈസി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കും. 

 വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഖത്തര്‍ മന്ത്രാലയ പ്രതിനിധി ഉല്‍ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, പത്മശ്രീ എം.എ. യൂസുഫലിഡോ. സൈഫ് അല്‍ഹജരി, ഫനാര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍മുല്ല, റാഫ് ഡയറക്റ്റര്‍ ശൈഖ് ആഇദ് ഖഹ്ത്വാനിശൈഖ് ഖാലിദ് ഫഖ്‌റു (ഖത്തര്‍ ചാരിറ്റി), ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജ. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍കെ.ടി. റബീഉല്ല തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഉപഹാരമായ വ്യക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുവാനുതകുന്ന മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റുകളുടെ കൈമാറ്റവും സമാപന സെഷനില്‍ നടക്കും. 

സമ്മേളനത്തിലെ പ്രതിനിധികളായി അയ്യായിരത്തോളം ആളുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആളുകള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുളള സൗകര്യം, കുട്ടികള്‍ക്കായി കളിസ്ഥലം, സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണത്തിനുളള സംവിധാനം, ബുക്ക്‌സ്റ്റാള്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ സമ്മേളന നഗരിയില്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമ്മേളനം വീക്ഷിക്കാന്‍ പ്രതിനിധികള്‍ എത്തിച്ചേരും. 

 വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യരക്ഷാധികാരി കെ.പി. അബ്ദുല്‍ഹമീദ്, രക്ഷാധികാരികളായ ഡോ. മോഹന്‍തോമസ്, എ.കെ. ഉസ്മാന്‍, ഡോ.വണ്ടൂര്‍ അബൂബക്കര്‍, ചെയര്‍മാന്‍ കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ മുഹമ്മദ്, ഫൈനാന്‍സ് ചെയര്‍മാന്‍ മുഹമ്മദ് ഈസ, മീഡിയ ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സംബന്ധിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...