കോഴിക്കോട്: ത്യാഗത്തിന്റേയും മനുഷ്യ സ്‌നേഹത്തിന്റേയും സന്ദേശം ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും പെരുന്നാള്‍ സഹായിക്കട്ടെയെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ ആശംസിച്ചു. പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകത്ത് ദുരിതവും പീഡനങ്ങളും ഏറ്റുവാങ്ങുന്നവരെ ഓര്‍ക്കുകയും എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ഓര്‍മപ്പെടുത്തി.
വിശ്വാസ ജീര്‍ണതകള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കും മാനവ ഐക്യത്തെ തടസ്സപ്പെടുത്തുന്ന വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരാന്‍ പ്രതിജ്ഞയെടുക്കാം. മനുഷ്യ ജീവിതത്തിലെ ഉദാത്തവും ധന്യവുമാക്കുന്ന മഹത്തായ ചില മൂല്യങ്ങളും സന്ദേശങ്ങളും വിശ്വാസികളെ വീണ്ടും ഓര്‍മിപ്പിച്ചാണ് ബലിപെരുന്നാള്‍ എത്തിയത്. കെ എന്‍ എം നേതാക്കളായ ഡോ. ഇ കെ അഹ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം