റിയാദ് : 'അനനശ്വര ശാന്തിയുടെ ആദര്‍ശപാത' എന്ന പ്രമേയത്തെ ആസ്പദിച്ച് സൗദിയിലുടനീളം നടന്നുവരുന്ന മെംബര്‍ഷിപ് ക്യാമ്പയിനിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ ബത്ഹ ഏരിയാ കമ്മിറ്റി രൂപീകരിച്ചു . പ്രസിഡന്റായി അലിക്കുട്ടിയും ജനറല്‍ സെക്രട്ടറിയായി അബ്ദു റസാഖ് മദനിയും ട്രഷറര്‍ ആയി മുനീര്‍ അരീക്കോടും ചുമതലയേറ്റു. വൈസ് പ്രസിഡന്റായി അബ്ദുല്‍ മജീദ് തൊടികപുലത്തിനെയും ജോ. സെക്രട്ടറിയായി സലീം ചാലിയത്തിനെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഷാഫി, നഈമുദ്ദിന്‍ , ഷംസുദ്ദീന്‍, ഷരീഫ് പാലത്ത് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരെഞ്ഞെടുത്തു.
ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ശാനിഫ് വാഴക്കാട്, ശറഫുദ്ദീന്‍ കടലുണ്ടി, സാജിദ് കൊച്ചി എന്നിവര്‍ യോഗം നിയന്ത്രിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് ജനറല്‍ പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ബഷീര്‍ ഒളവണ്ണ, റഷീദ് വടക്കന്‍ , എക്‌സല്‍ വാഴക്കാട് എന്നിവര്‍ യോഗത്തില്‍ ബത്ഹ ഏരിയാ കമ്മിറ്റിക്ക് ആശംസകള്‍ അറിയിച്ചു. യോഗത്തില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ ഗായകനും ബുറൈദ ഇസ്‌ലാഹി സെന്റര്‍ അംഗവുമായ എക്‌സല്‍ വാഴക്കാടിന് ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പും നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം