കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസി സമൂഹം സന്നദ്ധമാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീലും ആഹ്വാനം ചെയ്തു. അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിങ്കരവുമായതെന്തും ദൈവത്തിന് വേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യന്ദേശം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നും ഐ എസ് എം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
സമര്‍പ്പിത ജീവിതത്തിന്റെ സ്മരണാഞ്ജലികളുയര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ ത്യാഗനിര്‍ഭരമായ ജീവിതത്തിന് ആവേശം പകരട്ടെയെന്ന് എം എസ് എം ആശംസിച്ചു. ഹജ്ജും ബലിയും പെരുന്നാളിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ദൈവിക മാഹാത്മ്യമാണ് വിശ്വാസികള്‍ക്ക് പകരുന്നത്. ത്യാഗധന്യമായ ജീവിതം പകര്‍ന്നും പടര്‍ത്തിയും സ്‌നേഹധന്യമായി വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കട്ടെയെന്ന് എം എസ് എം ആശംസിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സെക്രട്ടറി സെയ്തുമുഹമ്മദ് കുരുവട്ടൂര്‍, ട്രഷറര്‍ മുബശ്ശിര്‍ പാലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം