പുളിക്കല്‍: ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി ഐ എസ് എം സംസ്ഥാന സമിതി രൂപീകരിച്ച എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡിന്റെ ആസ്ഥാനം പുളിക്കലില്‍ സ്ഥാപിക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപന സ്വാഗതസംഘ രൂപീകരണയോഗം വലിയപറമ്പ് ഇര്‍ശാദിയ സ്‌കൂളില്‍ ചേര്‍ന്നു. ബധിരര്‍ക്ക് ഉന്നത വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ധാര്‍മിക ശിക്ഷണവും നല്‌കുകയെന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. കെ പി സി സി അംഗം പി പി മൂസ ഉദ്‌ഘാടനം ചെയ്‌തു. പുളിക്കല്‍ പ്രൊജക്‌ട് ചെയര്‍മാന്‍ ജമാല്‍ പുളിക്കല്‍ അധ്യക്ഷ്യത വഹിച്ചു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, എ എഫ് ഡി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി മാസ്റ്റര്‍, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍ പി പി ഉമര്‍, വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി മായപ്പ വിജയന്‍, കെ പി മൂസക്കുട്ടി ആശംസ നേര്‍ന്നു. പി പി മൂസ ചെയര്‍മാനും ജമാല്‍ പുളിക്കല്‍ ജനറല്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. കെ വി ബഷീര്‍, പി പി അലി അശ്‌റഫ് (പ്രോഗ്രാം), കെ അനസ്, മുസ്‌തഫ മദനി (ഫൈനാന്‍സ്), പി പി ഉമര്‍, എം കെ ബഷീര്‍ (റിസപ്‌ഷന്‍), കെ എ മൂസക്കുട്ടി, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ (അക്കമഡേഷന്‍), എം അബ്‌ദുല്ല മദനി, കെ കെ ഹസന്‍ (വെല്‍ഫെയര്‍), വി ഹമീദ് മാസ്റ്റര്‍, ശബീര്‍ അഹമ്മദ് (ലൈറ്റ് & സൗണ്ട്), പി എന്‍ അബ്‌ദുന്നാസര്‍, സി മൊയ്‌തു (പബ്ലിസിറ്റി), കെ വി കെ ഏറനാടന്‍, സീതി കെ വയലാര്‍ (പ്രസ്സ്) എന്നിവര്‍ വിവിധ വകുപ്പ് ഭാരവാഹികളാണ്. കണ്‍വീനര്‍ എം മുസ്‌തഫ മദനി സ്വാഗതവും ഹാരിസ് അരൂര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം